ഇന്ത്യയുമായുള്ള പങ്കാളിത്ത സഹകരണം ഏറ്റവും മികച്ച രീതിയിലേക്ക് ഉയർത്തി ; വൈറ്റ് ഹൗസ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഇന്തോ-പസഫിക് മേഖലയിലുണ്ടായ സഹകരണം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം അഭൂതപൂർവ്വമായ രീതിയിൽ വിപുലീകരിച്ചതായി വൈറ്റ്ഹൗസ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ-പസഫിക് മേഖലയിൽ അമേരിക്ക ഒരിക്കലും ശക്തമായ നിലയിൽ ആയിരുന്നില്ലെന്നും, എന്നാലിപ്പോള്‍ ഈ മേഖലയിൽ മെച്ചപ്പെട്ട നിലയിൽ എത്തിയതായും വാട്‌സൺ വ്യക്തമാക്കുന്നു.

” കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സുരക്ഷിതവും പ്രതിരോധം ശക്തിപ്പെട്ടതുമായ രീതിയിലാണ് ഇന്തോ-പസഫിക് മുന്നോട്ട് പോകുന്നത്. ചരിത്രപരമായ പുരോഗതിയാണ് അമേരിക്കയ്‌ക്ക് ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള രണ്ട് വർഷം കൊണ്ട് നേടാനായത്. ബൈഡന്റെ നേതൃത്വത്തിന് ഈ അവസരത്തിൽ നന്ദി പറയുകയാണ്. രണ്ട് വർഷം കൊണ്ട് യുഎസ് അവരുടെ സഖ്യകക്ഷികളുമായുള്ള ബന്ധം വിപുലീകരിക്കുകയും അവയെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്തു

അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനായി. അടുത്തിടെ അദ്ദേഹം നടത്തിയ നാല് ഔദ്യോഗിക സന്ദർശനങ്ങളിൽ മൂന്നെണ്ണവും ഇന്തോ-പസഫിക് രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പമായിരുന്നു. റിപ്പബ്ലിക് ഓഫ് കൊറിയ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവരുമായുള്ള സഹകരണം ഏറ്റവും മികച്ച തലത്തിലാണ് നിലവിലുള്ളത്. ഇന്ത്യയുമായുള്ള പങ്കാളിത്തം എല്ലാ രീതിയിലും വിപുലീകരിച്ചുവെന്നും” വാട്‌സൺ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...