എസ്‌.ഡി.പി.ഐ  സ്ഥാപകദിനമായ ജൂൺ 21 വിപുലമായ പരിപാടികളോടെ ആചരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്‌.ഡി.പി.ഐ  സ്ഥാപകദിനമായ ജൂൺ 21 വിപുലമായ പരിപാടികളോടെ ആചരിക്കാൻ എസ്‌.ഡി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സമിതിയംഗം നാസർ വയനാട് യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് പരിധികളിലും പതാക ഉയർത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ രക്തദാനം സംഘടിപ്പിക്കും. ഓരോ ബ്രാഞ്ച് പരിധിയിലും കുറഞ്ഞത് 100 വീടുകൾ സന്ദർശിച്ച് പാർട്ടി സന്ദേശം കൈമാറും.

ഗൃഹസന്ദർശനത്തിനൊപ്പം ഓരോ വീടുകളിലും വൃക്ഷത്തൈകൾ നൽകും. രക്തദാനം, റിലീഫ് പ്രവർത്തനങ്ങൾ, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, പരിസ്ഥിതി ശുചീകരണം, പൗരപ്രമുഖരെ ആദരിക്കൽ, ആശുപത്രികളിൽ ഭക്ഷണ വിതരണം, സ്കൂൾ പഠന സാമഗ്രികളുടെ വിതരണം തുടങ്ങിയ പരിപാടികളും നടത്തും. ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സലീം മൗലവി, അൻസാരി മുട്ടാർ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറിമാരായ സുധീർ കോന്നി, ഷെയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...