എസ്.എസ്.എല്‍.സി പരീക്ഷാ ഫലം 2026 ; പത്തനംതിട്ട റവന്യു ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.എസ്.എല്‍.സി പരീക്ഷ ഫലത്തില്‍ 99.72% വിജയത്തോടെ പത്തനംതിട്ട റവന്യു ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തി. വിദ്യാഭ്യാസ ജില്ലയില്‍ കുട്ടനാടാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം നേടിയത്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ സ്കൂളുകള്‍ ഈ തവണ മികച്ച നിലവാരം പുലര്‍ത്തി. റാന്നി, കോന്നി അടക്കമുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ പലതും നൂറു ശതമാനം വിജയം കരസ്ഥമാക്കി. കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഈ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍  99% വിജയം നേടി. 215 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 20 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ്‌ കരസ്ഥമാക്കി.

തേക്കുതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നൂറു ശതമാനം വിജയം നേടി. പതിനാറ് കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്‌ നേടി. കോന്നി ആര്‍.വി.എച്ച്.എസ് സ്കൂളും ഈ വര്ഷം നൂറുശതമാനം വിജയം നേടി. 190 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ പതിനെട്ട് കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്‌ നേടി. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇരുപത് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിക്കുകയും ഒരാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ്‌ നേടുകയും ചെയ്തു.

ചിറ്റാര്‍ ജി.എച്ച്.എസ് ല്‍ 112 പേര്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിക്കുകയും ഒന്‍പത് വിദ്യാര്‍ഥികള്‍ എ.പ്ലസ് നേടുകയും ചെയ്തു. സീതത്തോട് കെ.ആര്‍.പി.എം സ്കൂള്‍ നൂറു ശതമാനം വിജയം നേടി. 102 പേര്‍ പരീക്ഷയെഴുതിയതില്‍ മൂന്നുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ്‌ നേടി. കട്ടച്ചിറ ട്രൈബല്‍ സ്കൂളില്‍ 5 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ രണ്ടുപേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി. വയ്യാറ്റുപുഴ വി.കെ.എന്‍.എം സ്കൂളില്‍ 18 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, അടൂര്‍, തിരുവല്ല വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകളില്‍ പലതും നൂറു ശതമാനം വിജയം നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...