പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല, റിയാസ് സത്യവാങ്മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാം : എംവി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മന്ത്രി റിയാസ് സത്യവാങ്മൂലം നൽകിയതിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.
പാർട്ടിയ്ക്ക് ഒന്നും മറച്ചുവെയ്ക്കാനില്ല. കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ
എം വി ഗോവിന്ദൻ പറഞ്ഞു.

രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് എംവി ​ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ സി പി എം നിലപാട് എടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാടെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

കോഴിക്കോട് മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവെച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു.

മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ

0
ഡൽഹി: പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ...