സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് രൂക്ഷവിമർശനം. സിപിഎമ്മിന് മുന്നിൽ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പഞ്ചപുച്ഛം അടക്കി നിൽക്കുന്നു എന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിലും നേതൃത്വം നിലപാടില്ലാത്തവരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറി എന്നിങ്ങനെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. തുടർഭരണം ലഭിച്ചപ്പോൾ രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരായി മാറി. എല്‍ഡിഎഫ് മാറി പിണറായി സർക്കാർ ആയത് ഏകാധിപത്യ ശൈലിയാണ് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു. മന്ത്രിമാർ പോലും പിണറായി സർക്കാർ എന്നാണ് ആവർത്തിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് വിമർശനങ്ങൾ ഉണ്ടായത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

0
കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ്...

മാസപ്പടി കേസ് : സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് : മുഹമ്മദ് റിയാസ്

0
കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ....

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി...

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന്...

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...