വൈ എം സി എ സമാധാന വാരാചരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക സമാധാനം, ശാന്തി, ദേശീയ ഐക്യം, ദേശീയോദ്ഗ്രഥനം എന്നിവയെ ലക്ഷ്യമാക്കി ആഗസ്ത് 4 മുതൽ 10 വരെ വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ നടത്തുന്ന സമാധാന വാരാചരണത്തിനൂ തുടക്കമായി. താഴെ വെട്ടിപ്പുറം എം ജി എം ഹാളിൽ വൈ എം സി എ മുൻ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യൂ ഉദ്ഘാടനം ചെയ്തു. ലോക സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നവ യുവ സമൂഹത്തെ കർമ്മ പദ്ധതികൾക്ക് രൂപം നൽകി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി എസ് തോമസ് അധ്യക്ഷത വഹിച്ചു. ഷാർജ വൈ എം സി എ പ്രസിഡൻറ് അലക്സ് വർഗീസ് മുഖ്യാതിഥിയും കോഴഞ്ചേരി സബ് റീജണൽ ചെയർമാൻ ജോസ് മാത്യു സമാധാന സന്ദേശം നൽകി. കെ വി തോമസ്.രാജു തോമസ്, ജെ കെ ടീ ജോർജ്, രാജു ജോൺ, ബെന്നി ടീ ഫിലിപ് എന്നിവർ പ്രസംഗിച്ചു.

നാളെ (ആഗസ്ത് 5 ന് ചൊവ്വ) 3 മണിക്ക് കൾചറൽ ബോർഡ് നടത്തുന്ന സമാധാന സമ്മേളനം മല്ലശേരി നാഷണൽ യൂ പി സ്കൂളിൽ കെ യു ജെനിഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി റവ ജോൺസൺ കല്ലിറ്റേതിൽ കോർ എപ്പിസ്കോപ്പ സമാധാന സന്ദേശം നൽകും. ആഗസ്ത് 5 ന് രാവിലെ 9 30 ന് തലചിറ എസ് എൻ ഡി പി സ്കൂളിൽ 80 മത് ഹിരോഷിമ ദിനാചരണതോടനുബന്ധിച്ച് നടത്തുന്ന സമാധാന വിദ്യാർത്ഥി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ഇൻസ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ അശോക് അലക്സ് ഫിലിപ് സമാധാന സന്ദേശം നൽകും. 7-ആം തീയതി വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പ്രക്കാനം തോട്ടുപുറം യൂ പി സ്കൂളിൽ സമാധാന വിദ്യാർത്ഥി സദസ്സ് സംഘടിപ്പിക്കും. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ ഫാ ഷൈജു കുര്യൻ അധ്യക്ഷത വഹിക്കും.

8 നൂ വെള്ളി രാവിലെ 9.30 ന് ഇലവുംതിട്ട പളളിക്കാല ഈ എ എൽ പി സ്കൂളിൽ ദേശിയോദ് ഗ്രധന സമ്മേളനം നടത്തും. മൂലൂർ സ്മാരക സമിതി ചെയർമാൻ കെ സി രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ഷിബു കെ എബ്രഹാം അധ്യക്ഷത വഹിക്കും. 9- ആം തിയതിനൂ ശനിയാഴ്ച നാഗസാക്കി ദിനാചരണം നന്നുവുക്കാട് വൈ എം സി എ ഹാളിൽ വൈകിട്ട് 3 മണിക്ക് പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടീ സക്കീർ ഹുസൈൻ ഉദ്ഘാടനം നടത്തും. 10 തിയതി ഞായർ വൈകിട്ട് 4 മണിക്ക് കടമ്പനാട് വൈ എം സി എ യിൽ നടക്കുന്ന സമാധാന വാരാചരണ സമാപന സമ്മേളനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...