കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പിബി അംഗങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി വിജയരാഘവനെ നിശ്ചയിച്ചത് ‘പിണറായി ഭക്തി’കൊണ്ടെന്നും നേതാക്കള്‍.

സിപിഎമ്മില്‍ സാധാരണ ഒന്നിലധികം ചുമതലകള്‍ ഒരാള്‍ക്ക് നല്‍കാറില്ല. എന്നാല്‍ വിജയരാഘവന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ പ്രസിഡന്റാണ്. പോരാത്തതിന് എല്‍ഡിഎഫ് കണ്‍വീനറും. ഇതും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവി. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ളയും എം.എ.ബേബിയുമുണ്ട്. അവരെ രണ്ടുപേരെയും പരിഗണിച്ചിട്ടില്ല. സാധാരണ ഗതിയില്‍ സെക്രട്ടറി സ്ഥാനം നല്‍കേണ്ടിയിരുന്നത് എം.എ.ബേബിക്കായിരുന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, തോമസ് ഐസക്ക്, എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി തുടങ്ങിയവരുണ്ട്. ഇതില്‍ തോമസ് ഐസക്, എളമരം കരീം എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമാണ്. കൂടാതെ പിണറായിയുടെ വിശ്വസ്തന്‍ എന്ന് വിളിക്കുന്ന ഇ.പി.

ജയരാജനും. ഇവരെ കൂടാതെയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ തന്നെ ആനത്തലവട്ടം ആനന്ദനും പി. കരുണാകരനും ഉണ്ട്. ഇതില്‍ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ചുമതലകളില്ലാത്ത മുതിര്‍ന്നനേതാക്കള്‍ ഉള്ളപ്പോഴാണ് വിജയരാഘവനെ പരിഗണിച്ചത്.

എസ്.രാമചന്ദ്രന്‍ പിള്ള സംസ്ഥാനത്തേക്ക് വന്നാല്‍ പിണറായി വിജയന് പാര്‍ട്ടിയിലുള്ള അമിത സ്വാധീനം നഷ്ടപ്പെടും. എം.എ.ബേബിയും സ്വന്തം നിലപാടുള്ള ആളാണ്. തോമസ് ഐസക്ക് നേരത്തെ തന്നെ പിണറായി വിജയന്‍ വിഭാഗത്തിന് എതിരെ ഗ്രൂപ്പ് സംഘടിപ്പിച്ച ആളാണ്. അതിനാല്‍ ഐസക്കിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിച്ചാല്‍ അത് പിണറായി വിജയനെ കാര്യമായി ബാധിക്കും.

എന്നാല്‍ പിണറായി വിജയന്‍ പറയുന്നതിനപ്പുറം ചലിക്കാത്ത ആളാണ് വിജയരാഘവന്‍ എന്നാണ് നേതാക്കളുടെ പ്രധാന ആക്ഷേപം. വിജയരാഘവനേക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും എങ്ങനെ വിജയരാഘവന് മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...