ന്യൂഡല്ഹി : സിപിഐ (എംഎല്‍) ലിബറേഷന് പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാര്ട്ടി സംഘടനാ ഭാരവാഹിത്വത്തില് നിന്നും നീക്കം ചെയ്തു. സോഷ്യലിസവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിലാണ് കേന്ദ്ര കമ്മറ്റി അംഗം കൂടിയായ കവിതയ്ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ലമെന്ററി ഭരണകൂടത്തേക്കാള്‍ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നു എന്ന കവിത കൃഷ്ണന്റെ ട്വിറ്ററിലെ പരാമര്ശം വിവാദമായിരുന്നു. റഷ്യ- ഉക്രൈന് യുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ പ്രതികരണം. തുടര്ന്നാണിപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനെ പാര്ട്ടി സംഘടനാ ഭാരവാഹിത്വത്തില് നിന്നും നീക്കം ചെയ്തു
RECENT NEWS
Advertisment