കൊച്ചി : മേയറോട് വിശദീകരണം തേടി സി.പി.എം. കൊച്ചി മേയര്‍ എം. അനില്‍ കുമാറിനെയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി പാര്‍ട്ടി വിശദീകരണം തേടിയത്. ഭരണപരമായ കാര്യങ്ങളിലും, മറ്റും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററികാര്യ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഈ അപൂര്‍വ നടപടി.
പാര്‍ട്ടിയിലെ സീനിയര്‍ കൗണ്‍സിലര്‍ കൂടിയായ പാര്‍ലമെന്ററികാര്യ സെക്രട്ടറി, മേയര്‍ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇനി മുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനമെടുക്കാവൂവെന്ന് മേയര്‍ക്കു നിര്‍ദേശം നല്കി ജില്ല നേതൃത്വം നടപടി അവസാനിപ്പിച്ചു.