രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും : അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം കോൺഗ്രസ് തീരുമാനിക്കുമെന്ന് അബിൻ വർക്കി. ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോൾ ഇല്ലെന്നും അബിൻ വർക്കി പറഞ്ഞു. രാഹുലിനെ പുറത്താക്കിയ ഘടകത്തിലും തിരിച്ചെടുക്കേണ്ട ഘടകത്തിലും താൻ ഇല്ല. വ്യക്തിപരമായ താൽപ്പര്യങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് ഏതെങ്കിലും തരത്തിലുള്ള റോൾ ഇല്ലെന്നും അബിൻ വർക്കി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ്  രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നു.

രാഹുലിനെതിരെ ആരോപണം ഉയർന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പാലക്കാട് എംഎൽഎ സ്ഥാനത്ത് നിന്നും നീക്കുന്നതിനെ കോൺഗ്രസ് പിന്തുണച്ചിരുന്നില്ല. മാതൃകാപരമായ നടപടിയൊന്നോളം കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്നും എംഎൽഎ സ്ഥാനം രാജി വയ്ക്കുന്ന കാര്യം രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്നുമായിരുന്നു കോൺഗ്രസിൻ്റെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...