പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് 26 – ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

പരുമല : പരുമല തിരുമേനിയുടെ 121-ാം ഓർമപെരുന്നാൾ 26-ന് കൊടിയേറും. നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാനപെരുന്നാൾ. 26 – ന് രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ കൊടിയേറ്റും. മൂന്നിന് ചേരുന്ന തീർഥാടനവാരാഘോഷ സമ്മേളനം കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. പ്ലാനിങ്‌ ബോർഡ് അഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യസന്ദേശം നൽകും. വൈകീട്ട് അഞ്ചിന് 144 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡപ്രാർഥനയ്ക്ക് തുടക്കമാകും. തുടർന്നുള്ള എല്ലാദിവസങ്ങളിലും രാവിലെ ആറിന് പള്ളിയിൽ കുർബാനയും, 7.30-ന് പള്ളിയിൽ മൂന്നിൻമേൽ കുർബാനയും നടക്കും.

27-ന് 2.30-ന് പരിസ്ഥിതി സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 28-ന് 10.30-ന് അഖില മലങ്കര മർത്തമറിയം വനിതാസമാജം സമ്മേളനം ടെസി തോമസ് ഉദ്ഘാടനം ചെയ്യും. രണ്ടിന് പിതൃസ്മൃതി പ്രഭാഷണം മുംബൈ ഭദ്രാസനം അധ്യക്ഷൻ ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് പ്രഭാഷണം നടത്തും. 29-ന് രണ്ടിന് നടക്കുന്ന യുവജനസംഗമം അലക്‌സിൻ ജോർജ് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന ഗ്രിഗോറിയൻ പ്രഭാഷണത്തിൽ ഡോ. ജോർജ് ഓണക്കൂർ സംസാരിക്കും.

30-ന് 2.30-ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവ നിർവഹിക്കും. സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നാലിന് സാബു കോശി ചെറിയാൻ ഗ്രിഗോറിയോൻ പ്രഭാഷണം നടത്തും. 31-ന് രണ്ടിന് പേട്രൺസ്റ്റ സെലിബ്രേഷൻ ജെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. നാലിന് ഡോ. ചിക്കു ഏബ്രഹാം ഗ്രിഗ്രാറിയൻ പ്രഭാഷണം നടത്തും. ഒന്നിന് രാവിലെ 7.30-ന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30-ന് സന്യാസ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മൂന്നിന് ചേരുന്ന തീർഥാടന വാരാഘോഷ സമാപനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ആറിന് പെരുന്നാൾ സന്ധ്യാനമസ്‌ക്കാരം, എട്ടിന് ശ്ലൈഹീകവാഴ്‌വ്. 8.15 -ന് റാസ. രണ്ടിന് രാവിലെ 8.30-ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 11-ന് ശ്ലൈഹീക വാഴ്വ്. 11.30-ന് നേർച്ചസദ്യ. രണ്ടിന് നടക്കുന്ന റാസയോടും ആശിർവാദത്തോടും കൂടി പെരുന്നാൾ കൊടിയിറങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...