ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്നതിന്  മലയാളികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പാസിന്റെ വിതരണം താത്ക്കാലികമായി നിര്‍ത്തി വെച്ചു. റെഡ് സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക.

രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആറായിരം പേരാണ് ഇന്നലെ രാത്രി വരെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. എന്നാല്‍ റെഡ്‌സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റനൈനില്‍ പാര്‍പ്പിക്കണം എന്ന് കേന്ദ്രത്തില്‍ നിന്ന് പുതിയ മാര്‍ഗനിര്‍ദേശം ഇന്നലെ ഉച്ചയോടെ വന്നു.

അതിനാല്‍ ഈ ആറായിരം പേരില്‍ റെഡ്‌സോണില്‍ നിന്നുള്ളവരുണ്ടെങ്കില്‍ എത്രയും വേഗത്തില്‍ ക്വാറന്റൈനിലാക്കാനുള്ള നടപടി ക്രമത്തിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കി പാസ് വിതരണം ചെയ്താല്‍ മതിയെന്നാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് പാസ് വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...