തണ്ണിത്തോട്ടില്‍ പട്ടാപ്പകല്‍ ടാപ്പിംഗ് തൊഴിലാളിയെ പുലി കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട്ടില്‍ പുലിയുടെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശി വടക്കേതില്‍  ബിനീഷ് മാത്യു (37) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെ തണ്ണിത്തോട് പ്ലാന്റെഷനില്‍ സി.ഡിവിഷനില്‍ മേടപ്പാറ ആയിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ബിനീഷ് മാത്യു. റബര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെ പുലി ബിനീഷിന്റെമേല്‍ ചാടിവീഴുകയായിരുന്നു. കഴുത്തിന്‌ പിടുത്തമിട്ട് വലിച്ചു കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള തൊഴിലാളികള്‍ ബഹളം ഉണ്ടാക്കിയതിനാല്‍ ബിനീഷിനെ  ഉപേക്ഷിച്ച് പുലി കടന്നുകളഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ബിനീഷും ഭാര്യ സിനിയും തണ്ണിത്തോട്ടിലാണ് താമസം. പ്ലാന്റെഷനിലെ ടാപ്പിംഗ് തൊഴിലുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഇവിടെ വന്നത്.  തണ്ണിത്തോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...