അതെന്താ പത്തനംതിട്ട വഴി പോയാൽ ? ; കെഎസ്ആർടിസി ഡ്രൈവറും യാത്രാക്കാരനും പൊരിഞ്ഞ വഴക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ റൂട്ടിനെ ചൊല്ലി ബസ് ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ബസിന് കേടുപാട് വരുത്തുകയും ചെയ്തെന്ന പരാതിയിൽ യാത്രക്കാരന് എതിരെ തമ്പാനൂർ പോലീസ് കേസ് എടുത്തു. ഡ്രൈവർ പേരൂർക്കട സ്വദേശി വിപിന്റെ പരാതിയിലാണ് നടപടി. പോലീസ് പറഞ്ഞത്: ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം. തിരുവനന്തപുരം–തമ്പാനൂർ റൂട്ടിൽ ഓടുന്ന ബസ് യാത്രക്കാരെ കയറ്റാനായി 16ാം പ്ലാറ്റ് ഫോമിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. ബസ് പത്തനംതിട്ട പോകുമോ എന്ന് യാത്രക്കാരൻ ഡ്രൈവറോട് തിരക്കിയത് ആണ് തുടക്കം. ആലപ്പുഴ വഴി ആണെന്ന് ഡ്രൈവർ മറുപടി പറഞ്ഞെങ്കിലും പത്തനംതിട്ട വഴി പോകാത്തതിന്റെ കാരണം തിരക്കി യാത്രക്കാരൻ ഉടക്ക് ഇട്ടു.

ആലപ്പുഴ–ചങ്ങനാശേരി വഴി ബസ് പത്തനംതിട്ട യിലേക്ക് പോകണമെന്ന് പറഞ്ഞ് യാത്രക്കാരൻ ബഹളം ഉണ്ടാക്കിയതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. യാത്രക്കാരൻ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് ബസിന്റെ ഡോറിൽ അടിച്ച ശേഷം ഡ്രൈവർ സീറ്റിൽ നിന്ന് പ്രസാദിനെ പിടിച്ച് ഇറക്കി. ഇതോടെ കയ്യാങ്കളി നടന്നു. മറ്റ് യാത്രക്കാരും ജീവനക്കാരും ഓടികൂടിയതോടെ ടെർമിനൽ പരിസരത്ത് സംഘർഷാ വസ്ഥയായി. ഒടുവിൽ പൊലീസ് എത്തി പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്ത് ശേഷം ആളുകളെ പിരിച്ചുവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...