വന്ദേഭാരതില്‍ മോശം ഭക്ഷണമെന്ന് യാത്രക്കാരന്റെ പരാതി ; ഉടനടി പ്രതികരണവുമായി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം.പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്. പകരം സമൂഹമാധ്യമമായ എക്‌സില്‍ ഇക്കാര്യം വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 22416-ാം നമ്പര്‍ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന ആകാശ് കേസരിയാണ് മോശം ഭക്ഷണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ മോശം ഭക്ഷണമാണ് ട്രെയിനില്‍ ലഭിച്ചതെന്നും ഇതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട്, വന്ദേഭാരത് എക്‌സ്പ്രസ് എന്ന അക്കൗണ്ട്, കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

‘ഹായ് സാര്‍, ഞാന്‍ ഡല്‍ഹിയില്‍ നിന്ന് വാരാണസിക്കുള്ള 22416-ാം നമ്പര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയാണ്. ട്രെയിനില്‍ വിളമ്പിയ ഭക്ഷണം വളരെ മോശവും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. ദയവായി ഞങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണം. ഭക്ഷണവിതരണം കരാറെടുത്തവര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണ്.’ -ആകാശ് കേസരി ട്വീറ്റ് ചെയ്തു. മോശം ഭക്ഷണത്തിന്റേയും അത് വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന യാത്രക്കാരുടേയും വീഡിയോ ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...