യാത്രക്കിടെ വിമാനത്തിനുള്ളിൽ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി ഒരു യാത്രക്കാരൻ. കുടുംബം യാതൊരു സാമൂഹിക ബോധവുമില്ലാതെ പെരുമാറിയെന്നും, ‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’ എന്നും ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിമാനത്തിന്റെ തറയിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 10-12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി ഐപാഡിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ ബിസ്കറ്റ് കഴിക്കുകയും അതിന്റെ കവറുകളും പൊടിയും തറയിലേക്ക് ഇടുകയും ചെയ്തു. മാത്രമല്ല, കുടിക്കുകയായിരുന്ന ജ്യൂസ് തറയിൽ ഒഴിക്കുകയും ചെയ്തുവെന്ന് യാത്രക്കാരൻ ആരോപിക്കുന്നു. കുട്ടിയുടെ കുടുംബം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് വ്യക്തമായിരുന്നു. എന്നാൽ വിലകൂടിയ ഗാഡ്‌ജെറ്റുകൾ വാങ്ങിക്കൊടുക്കുന്നതല്ലാതെ, അടിസ്ഥാനപരമായ മര്യാദകൾ കുട്ടിയെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വലിയ ചർച്ചയായതോടെ പലരും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...