പത്തനംതിട്ട: സംസ്ഥാനത്തു കോവിഡിനു മുന്‍പുണ്ടായിരുന്ന കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നു. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ ജൂലൈ 11നും ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ 3 മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ 4 മുതലും സര്‍വീസ് ആരംഭിക്കും.അണ്‍റിസര്‍വ്ഡ് എക്സ്പ്രസായിട്ടാകും പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നത്. എക്സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്നു ടിക്കറ്റ് ലഭിക്കും.
രാവിലെ 8.20ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തു നിന്നു രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ടു സര്‍വീസുകളും ബുധനാഴ്ചകളില്‍ ഉണ്ടാകില്ല. കൊല്ലം- ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ടു 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിന്‍ ആലപ്പുഴയില്‍ നിന്നു ഉച്ചയ്ക്കു 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തും.നാഗര്‍കോവില്‍-കൊച്ചുവേളി അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ടു രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 1.40ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു വൈകിട്ട് 4.25ന് നാഗര്‍കോവിലില്‍ എത്തും. ഷൊര്‍ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ടു രാത്രി 11.10ന് തൃശൂരിലെത്തും.തൃശൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.05ന് കണ്ണൂരിലെത്തും. കണ്ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഉച്ചയ്ക്കു 3.10ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടു രാത്രി 8.10ന് തൃശൂരിലെത്തും.