സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി യാത്രക്കാരുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനമാണ് ക്യാൻസൽ ചെയ്തത്. നൂറിലേറെ യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. വിമാനം നാളെ വൈകിട്ട് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം.

ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. പക്ഷേ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടുവെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. എട്ടു മണിയോടെ യാത്രക്കാർ നെടുമ്പാശേരിയിൽ എത്തിയിരുന്നു. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചുവെങ്കിലും പിന്നാലെ വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...