ഇന്ന് വൈകിട്ട് മുതല്‍ തിങ്കളാഴ്ച വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കില്ലെന്ന് അബുദാബി – കുവൈറ്റ് ഇന്ത്യന്‍ എംബസികള്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി: സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പാസ്പോര്‍ട്ട് സേവന പോര്‍ട്ടല്‍ സെപ്റ്റംബര്‍ 20 വൈകുന്നേരം 6:30 മുതല്‍ സെപ്റ്റംബര്‍ 24 തിങ്കളാഴ്ച പുലര്‍ച്ചെ 4:30 വരെ പ്രവര്‍ത്തിക്കില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ സാഹചര്യത്തില്‍ എമര്‍ജന്‍സി ‘തത്കാല്‍’ പാസ്പോര്‍ട്ടുകളും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ടും അനുബന്ധ സേവനങ്ങളും എംബസിയിലും അതിന്റെ കീഴിലുള്ള ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സെന്‍ററുകളിലും സെപ്റ്റംബര്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ ലഭ്യമാവില്ല. സെപ്തംബര്‍ 21 ന് അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യുന്ന ആളുകള്‍ക്ക് സെപ്റ്റംബര്‍ 23 നും സെപ്റ്റംബര്‍ 27 നും ഇടയില്‍ വരുന്ന പുതുക്കിയ തീയതികള്‍ നല്‍കും. മറ്റ് കോണ്‍സുലര്‍ വിസ സേവനങ്ങള്‍ സെപ്റ്റംബര്‍ 21 ന് യുഎഇയില്‍ ഉടനീളമുള്ള എല്ലാ ബിഎല്‍എസ് കേന്ദ്രങ്ങളിലും തുടര്‍ന്നും നല്‍കുമെന്നും അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന പോര്‍ട്ടല്‍ സാങ്കേതിക അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാകുന്നതിനാല്‍ രണ്ട് ദിവസത്തെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. കുവൈറ്റിൽ സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:30 മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച പുലര്‍ച്ചെ 3:30 വരെ, തത്കാല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമല്ല. ഈ കാലയളവില്‍ എംബസിയിലും കുവൈറ്റിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസി) പാസ്പോര്‍ട്ട് സേവനങ്ങളെ ബാധിക്കും. എന്നിരുന്നാലും ഐസിഎസികളില്‍ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണി കാലയളവിന് മുമ്പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും അടിയന്തിര നടപടിക്രമങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാനും എംബസി ഇന്ത്യന്‍ പ്രവാസികളോട് അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...