കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ; പോലീസ് അന്വേഷണത്തിനിടെ ജീവനൊടുക്കി പാസ്റ്റർ

For full experience, Download our mobile application:
Get it on Google Play

ന്യൂഹാംപ്ഷെയർ: പള്ളിയിലെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത വിശ്വാസികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ചുമതലകളിൽ നിന്ന് നീക്കിയതിന് പിന്നാലെ ജീവനൊടുക്കി പാസ്റ്റർ. തെളിവുകൾ അടക്കം നിരത്തി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിലെ ന്യൂഹാംപ്ഷെയറിൽ ദീർഘകാലം പാസ്റ്ററായിരുന്ന 37 കാരനെ ചുമതലകളിൽ നിന്ന് മാറ്റിയത്. ജാറെറ്റ് ബുക്കർ എന്ന 37കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കഴിഞ്ഞ മാസമാണ് വിവാഹിതനായ പാസ്റ്ററിനെതിരെ നിരവധിപേർ പരാതിയുമായി എത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പത്ത് വർഷത്തോളം ജാറെറ്റ് ചെയ്തിരുന്ന വൈദിക ചുമതലകളിൽ നിന്ന് ഇയാളെ മാറ്റിയിരുന്നു. അന്വേഷണവും തുടർ നടപടികളും ഉണ്ടാവുമെന്ന് സഭാ നേതൃത്വം വിശദമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാസ്റ്റർ ജീവനൊടുക്കിയത്. സഭാ തലത്തിൽ നടത്തിയ അന്വേഷണത്തിൽ പാസ്റ്ററിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ഇയാൾക്കെതിരായ ക്രിമിനൽ നടപടിക്കും സഭാ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഒരു തരത്തിലും ക്ഷമിക്കാവുന്നതല്ല പാസ്റ്റർ ചെയ്തതെന്നാണ് സഭാ സമിതി വിലയിരുത്തിയത്. എത്ര പേരാണ് പരാതിയുമായി എത്തിയതെന്നതടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. കുറ്റാരോപിതൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് പോലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്ന സമയത്ത് പാസ്റ്ററിനെതിരെ കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നും എന്നാൽ കുറ്റകൃത്യം കണ്ടെത്തിയിരുന്നെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. വിവാഹിതനായ ഇയാൾക്ക് ഭാര്യയും കുഞ്ഞുമുണ്ട്. ആരാധനാലയത്തിലെ കൌമാരക്കാരായ വിശ്വാസികളുടെ ചുമതലയായിരുന്നു പത്ത് വർഷത്തോളമായി ഇയാൾ നിർവഹിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...