തിരുസന്നിധിയില്‍ വില്ലടിച്ചാംപ്പാട്ട് അവതരിപ്പിച്ച് ശ്രീസെല്‍വം സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുരാതന അനുഷ്ഠാനകലയായ വില്ലടിച്ചാംപ്പാട്ടാണ് ഇന്ന് അയ്യന്റെ തിരുമുറ്റത്തെത്തിയത്. 2021 ല്‍ ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ നാരായണ ചെട്ടിയാരുടെയും പ്രധാന വാദ്യോപകരണമായ വില്ല് കൈകാര്യം ചെയ്യുന്ന ടി. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള ആലപ്പുഴ കായംങ്കുളത്തെ ശ്രീസെല്‍വം വില്പ്പാട്ട് സമിതിയാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ അന്യം നിന്ന് പോവുന്ന പാരമ്പര്യ കല അവതരിപ്പിച്ചത്. പണ്ട് തെക്കന്‍ തിരുവിതാംകൂറിലെ സംസാരഭാഷയായ തമിഴ് മലയാളം ഇടകലര്‍ന്ന ചെന്തമിഴ് ഭാഷയില്‍ രചിക്കപ്പെട്ട പാട്ടുകളിലൂടെയാണ് കലയുടെ അവതരണം.

ശാസ്താംകഥ, ദേവികഥ, ഇരവികുട്ടന്‍പിള്ള പോര്, നീലികഥ, യക്ഷികഥ തുടങ്ങി 150ല്‍ പരം വാമൊഴി കഥകളാണ് വില്പ്പാട്ടിലൂടെ പാടുന്നത്. തമിഴ്‌നാട്ടില്‍ വില്ലിശ്ശ് എന്ന പേരിലാണ് വില്ലടിച്ചാംപ്പാട്ട് അറിയപ്പെടുന്നത്. പനയുടെ കതിര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതില്‍ കുടമണിയും ചേര്‍ത്ത് രൂപപ്പെടുത്തുന്ന വില്ല് ഉപകരണം, തബല, കുടം, വീശുകോല്‍, കൈമണി, ഗഞ്ചിറ, ശ്രുതിപ്പെട്ടി തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വില്ലടിച്ചാംപ്പാട്ട് കല അവതരപ്പിക്കുന്നത്. ഏഴംഗ സംഘമാണ് സന്നിധാനത്ത് അവതരണം നടത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...