അതിരുകളില്ലാത്ത വിസ്മയമൊരുക്കി പടപ്പാറ

For full experience, Download our mobile application:
Get it on Google Play

കോന്നി : അതിരുകളില്ലാത്ത വിസ്മയകാഴ്ച്ചയൊരുക്കുകയാണ് അതിരുങ്കലിനും കുളത്തുമണ്ണിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പടപ്പാറ. വിസ്മയവും വിശ്വാസവും ഒന്ന് ചേരുന്ന ഇവിടുത്തെ പ്രകൃതിഭംഗി ആരിലും കൗതുകമുണർത്തും. മുറിഞ്ഞകല്ലിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പടപ്പാറയിൽ എത്തിച്ചേരാം. പടപ്പാറയ്ക്ക് മുകളിൽ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പാറപ്പുറത്ത് കുളവും സ്ഥിതി ചെയ്യുന്നു. അതിരുങ്കൽ കുളത്തുമൺ റോഡിൽ നിന്നും പടപ്പാറയിൽ എത്താൻ പടികളും നിർമ്മിച്ചിട്ടുണ്ട്.

പലതരം പൂക്കളും ചിത്രശലഭങ്ങളും പുൽചെടികളും വള്ളിപ്പടർപ്പുകളും ചെറിയ പക്ഷികളുമെല്ലാം സമന്വയിക്കുന്ന പ്രകൃതിയൊരുക്കിയ മനോഹരമായ കാഴ്ച്ചയാണ് പടപ്പാറയിൽ എത്തുന്നവർക്ക് കാണുവാൻ കഴിയുക. പടപ്പാറയുടെ മുകളിലെ തണ്ണുത്ത കാറ്റും ശാന്തതയും ആരെയും സ്വസ്ഥനാക്കും. കിഴക്കൻ മലയോര മേഖലയിലെ കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലെ ഗ്രാമങ്ങളായ മുറിഞ്ഞകൽ, കുളത്തുമൺ, പോത്തുപാറ, കാരയ്ക്കാകുഴി, അഞ്ച്മുക്ക്, തിടി, ഇഞ്ചപ്പാറ, പാക്കണ്ടം, എലിക്കോട് എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന മലനിരകളായ ഇഞ്ചപ്പാറമല, കള്ളിപ്പാറമല മല, പോത്തുപാറ മല, രാക്ഷസൻ പാറ, കുറവൻ കുറത്തിപ്പാറ, പുലിപ്പാറ എന്നീ മലനിരകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് പടപ്പാറയും.

ഗുരു നിത്യചൈതന്യയതി പുസ്തക രചനകൾക്കും ധ്യാനത്തിനും തിരഞ്ഞെടുത്ത മലനിരകൾ എന്ന സവിശേഷതയും ഇതിനുണ്ട്. സുര്യോദയവും അസ്തമയവും പടപ്പാറയിൽ നിന്ന് നോക്കികാണുന്നത് പ്രത്യേക അനുഭൂതിയാണ്. പാറമടകൾ പ്രകൃതിയൊരുക്കിയ ഇത്തരം സൗന്ദര്യങ്ങളെ കാർന്ന് തിന്നുമ്പോൾ പടപ്പാറയുടെ സൗന്ദര്യം എന്നും കാത്തുസൂക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രകൃതി സ്നേഹികളും പ്രദേശവാസികളും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...