ആനയടി റോഡിന്റെ നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി : റോഡിന്റെയും പാലത്തിന്റെയും നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങുന്നതു മൂലം യാത്രക്കാർ ദുരിതത്തിൽ. ആനയടി – കൂടൽ റോഡിന്റെ നിർമാണം ആണ് മന്ദഗതിയിൽ നടക്കുന്നത്. വലിയ പള്ളിക്ക് സമീപമുള്ള പാലവും പുതുക്കി പണിയേണ്ട കാലം അതിക്രമിച്ചു. 1945–ൽ പണിത പാലത്തിന് വീതി നന്നേ കുറവാണ്. പാലത്തിന്റെ ഇരു ഭാഗത്തും വാഹനങ്ങൾ വന്നിടിച്ച് സ്ഥിരം അപകടങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ പാലത്തിന്റെ അരികിൽ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.

ജംക്‌ഷൻ മുതൽ വലിയ പള്ളി ഭാഗം വരെ 3 കലുങ്കുകൾ ആണ് പുനർ നിർമിക്കുന്നത്. ഈ ഭാഗങ്ങളിൽ റോഡിന്റെ ഒരു വശം വെട്ടി പൊളിച്ച് ഇട്ടിരിക്കുകയാണ്. ഒരു സൈഡിൽ കൂടി മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മണ്ണ് ഇളക്കി ഇട്ട ഭാഗത്ത് പൊടിശല്യവും രൂക്ഷമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...