അടൂർ : ലഹരിമരുന്നിന്റെയും കഞ്ചാവിന്റെയും വിൽപന കേന്ദ്രമായി അടൂർ മാറുന്നു.മാസങ്ങൾക്കു മുൻപ് സെൻട്രൽ ജംക്‌ഷനു കിഴക്കുള്ള ഫ്ലാറ്റിൽ നിന്ന് കുറഞ്ഞ അളവിലുള്ള ലഹരി മരുന്ന് പിടികൂടിയിരുന്നു. കായംകുളം, കൊട്ടാരക്കര, പുനലൂർ ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവും ലഹരിമരുന്നും എത്തുന്നതെന്നാണ് വിവരം. അടൂർ ബൈപാസ്, കെഎസ്ആർടിസി ജംക്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന സംഘങ്ങൾ പ്രവർത്തിക്കുന്നത്.
യുവാക്കളാണ് ഏറ്റവും കൂടുതല്‍ ഇവരുടെ വലയില്‍ വീഴുന്നത് എന്നത് മറ്റൊരു ദുസ്സഹ അവസ്ഥ. രണ്ടാഴ്ച മുൻപ് സ്കൂട്ടറിൽ കടത്തി കൊണ്ടു വന്ന 2 കിലോ കഞ്ചാവ് നെല്ലിമൂട്ടിൽപടിയിൽ നിന്ന് നർകോട്ടിക്സെൽ പിടികൂടിയിരുന്നു. നഗരത്തിലെ ലോഡ്ജുകളിലും ഫ്ലാറ്റുകളിലും താമസിച്ചാണ് യുവാക്കളുടെ സംഘം കഞ്ചാവിന്റെ വിൽപന നടത്തുന്നത്.