വൈവിധ്യമാര്‍ന്ന രുചികളുടെ കലവറയുമായി പത്തനംതിട്ട ആതിര കേറ്ററിംഗ്

For full experience, Download our mobile application:
Get it on Google Play

വൈവിധ്യമാര്‍ന്ന രുചികളുടെ കലവറയുമായി പത്തനംതിട്ട ആതിര കേറ്ററിംഗ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഔട്ട് ഡോര്‍ കേറ്ററിംഗ് രംഗത്ത് വ്യത്യസ്തമായ രുചിക്കൂട്ടുകളും ആശയങ്ങളുമായി ജനമനസ്സുകളില്‍ ഇടംപിടിച്ച സ്ഥാപനമാണ്‌ ആതിര കേറ്ററിംഗ്. പ്രത്യേക പരിശീലനം ലഭിച്ചവരും പരിചയ സമ്പന്നരുമായ പാചക വിദഗ്ദര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ആതിര കേറ്ററിംഗ് ഔട്ട് ഡോര്‍ യൂണിറ്റിന്റെ ഉടമകൂടിയായ പ്രശാന്ത് ആതിരയാണ്. സല്‍ക്കാരങ്ങള്‍ ഏതായാലും അവിടെ പ്രശാന്തിന്റെ മേല്‍നോട്ടവും സാന്നിധ്യവും ഉണ്ടാകും. തികഞ്ഞ ഉത്തരവാദിത്വത്തോടുകൂടിയാണ് ഓരോ പരിപാടിയും ഏറ്റെടുക്കുന്നത്. ഗുണനിലവാരത്തിന് ഒരു വിട്ടുവീഴ്ചയും തങ്ങള്‍ ചെയ്യാറില്ലെന്ന് പ്രശാന്ത് പറയുമ്പോള്‍ ആതിരയുടെ രുചിക്കൂട്ടുകള്‍ ആസ്വദിച്ചിട്ടുള്ളവരും ഇത് ശരിവെക്കുന്നു.

മധ്യതിരുവിതാംകൂറിന്റെയും മലബാറിന്റെയും രുചിവൈഭവങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള നോണ്‍ -വെജ് വിഭവങ്ങളും മുപ്പതില്‍പ്പരം വിഭവങ്ങളോടുകൂടിയ വെജിറ്റേറിയന്‍ സദ്യയും ആതിര കേറ്ററിംഗിന്റെ മാത്രം പ്രത്യേകതയാണ്. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്ന പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസവും ആതിര കേറ്ററിംഗ് ഒരുക്കുന്ന സദ്യയില്‍ ഉണ്ടാകും.

2000 ലാണ് പത്തനംതിട്ട വാഴമുട്ടം കേന്ദ്രമായി പ്രശാന്ത്  കേറ്ററിംഗ് യൂണിറ്റ് തുടങ്ങുന്നത്. കേറ്ററിംഗ് രംഗത്ത് കടുത്ത മത്സരം നേരിടുന്ന കാലയളവുകൂടിയായിരുന്നു ഇത്. ഓര്‍ഡര്‍ ലഭിക്കുന്നതിന് നിരക്കുകള്‍ കുറച്ച് പലരും മത്സരിച്ചപ്പോള്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിലും വ്യത്യസ്തമായ ശൈലി പരീക്ഷിക്കുന്നതിലുമായിരുന്നു പ്രശാന്തിന്റെ ശ്രദ്ധ. ഇതായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അന്ന് നിരക്ക് കുറച്ച് ഓര്‍ഡര്‍ നേടിയവരൊക്കെ വിളമ്പിയ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കിയില്ല. അതിനാല്‍ത്തന്നെ അവര്‍ക്കൊന്നും ഏറെനാള്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞില്ലെന്ന് പ്രശാന്ത് പറയുന്നു.

ആതിര കേറ്ററിംഗിന് 22 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിരവധി ജീവനക്കാരും ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളുമൊക്കെയായി സ്ഥാപനം വളര്‍ന്നു പന്തലിച്ചുകഴിഞ്ഞു. കേരളത്തിലെ ഏതു ജില്ലയിലും സദ്യകള്‍ ഒരുക്കാന്‍ ഇന്ന് ആതിര കേറ്ററിംഗിന് കഴിയുന്നു. ഭക്ഷണം എന്താണ് വേണ്ടതെന്നു പറഞ്ഞാല്‍ ആ പ്രത്യേക ഭക്ഷണവും ആതിര ഒരുക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പുഞ്ചിരിയോടെ പത്തനംതിട്ട ആതിര കേറ്ററിംഗിന്റെ പേര് പറയുന്നതിന്റെ പിന്നിലും അവര്‍ക്കുള്ള ഉറച്ച വിശ്വാസമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Mr. Prasanth Kumar
Athira Outdoor Catering
Pathanamthitta – Kerala
Phone –  94473  07310
Mail – [email protected]
www.athiracatering.com

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...