കാടുകയറി പത്തനംതിട്ട അഴൂര്‍ റോഡിന്റെ ഇരുവശവും ; നടപടി സ്വീകരിക്കാതെ നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – അഴൂരില്‍ റോഡിന്റെ ഇരുവശങ്ങളും കാട് കയറി മൂടിയിട്ടും  വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ. അഴൂരില്‍ നിന്നും പൂങ്കാവിലേക്കും താഴൂര്‍ കടവിലേക്കും പോകുന്ന റോഡിലാണ് കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കാടുകള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. നഗരത്തില്‍ പ്രധാന റോഡുകളില്‍ പോലും നടപ്പാതകളിലെ കാടുകള്‍ നീക്കം ചെയ്യാന്‍ പത്തനംതിട്ട നഗരസഭ വിമുഖത കാട്ടുന്നുണ്ട്. സ്കൂള്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ കാടുകയറി കിടക്കുന്ന ഈ നടപ്പാതകളില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. റോഡിലെ വളവുകളില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വാഹനയാത്രക്കാരുടെ കാഴ്ചമറയ്ക്കുന്നതിനും കാരണമായി തീരുന്നു.

പലയിടത്തും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രി സമയങ്ങളില്‍ പത്തനംതിട്ട നഗരത്തില്‍ പലയിടത്തും വെളിച്ചമില്ലാത്തതിനാല്‍ കാടുകയറിയ നടപ്പാതയിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് അപകടം നിറഞ്ഞതാണ്‌. മാത്രമല്ല റോഡിന് ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്ന കാടുകളും മുള്ളുകളും ആളുകള്‍ നടന്നുപോകുമ്പോള്‍ ശരീരത്തില്‍ കൊള്ളുന്നുവെന്നും പരാതിയുണ്ട്. നാടെങ്ങും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുമ്പോഴും ഇതൊന്നും നടപ്പാക്കാതെയാണ് പത്തനംതിട്ട നഗരസഭ ഭരണസമിതി മുന്നോട്ട് പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...