പത്തനംതിട്ട ബ്രദറൻ കൺവൻഷൻ 21 മുതൽ 28 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്രദറൻ കൺവൻഷൻ നാളെ മുതൽ 28 വരെ പത്തനംതിട്ടയിലെ സുവിശേഷാലയ ഓഡിറ്റോറിയത്തിൽ നടക്കും. രാത്രിയോഗങ്ങൾ ദിവസവും വൈകിട്ട് 6 മുതൽ 8 വരെയും പകൽയോഗങ്ങൾ 22 മുതൽ 27 വരെ രാവിലെ 10 മുതൽ 1 മണി വരെയും നടത്തും. നാളെ വൈകിട്ട് 6നു സമ്മേളനം തുടങ്ങും. 22ന് രാവിലെ സോദരി സമാജം, 23ന് സുവിശേഷ പ്രവർത്തകരുടെ സമ്മേളനം, 24ന് കുടുംബസംഗമം, 25ന് വൈഎംഇഎ ഫ് – എസ്ബിഎസ് സമ്മേളനം, 26ന് പാട്ടിന്റെ പട്ടുനൂൽ, 27ന് പ്രാർഥനായോഗം. സുവിശേഷകരായ എ.ജെ.സജി, ബിജു ആലടി, റോയ് മാത്യു മൈലപ്ര, സാമുവൽ ബി.തോമസ്, തോംസൺ ബി.തോമസ്, വർഗീസ് കെ.കുര്യൻ, ചാണ്ടപ്പിള്ള ഫിലിപ്പ് എന്നിവർ വചനശുശ്രൂഷ നടത്തും.

28ന് രാവിലെ 10 മുതൽ 1 മണി വരെ സംയുക്‌ത ആരാധനയോഗം. 22 മുതൽ 27 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തുമെന്നു റോയ് മാത്യൂസ്, ഒ.ടി. ചെറിയാൻ, മോനിച്ചൻ ഏബ്രഹാം എന്നിവർ പറഞ്ഞു. പത്തനംതിട്ട സുവിശേഷാലയത്തിന്റെ ചുമതലയിലും പ്രാദേശിക ബ്രദറൻ സഭകളുടെ സഹകരണത്തോടെയുമാണ് കൺവൻഷൻ നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...