പത്തനംതിട്ട : പത്തനംതിട്ട ഷോപ്പിങ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടന്നിരുന്ന കടമുറികളുടെ നവീകരണം ആരംഭിച്ചു. ചെറുതും വലുതുമായി നൂറിലേറെ കടകളാണ് കോംപ്ലക്സിലുള്ളത്. ഇതിൽ അടഞ്ഞ് കിടക്കുന്ന കടകളുടെ എണ്ണം മുപ്പതിന് അടുത്ത് വരും. വാടകയ്ക്ക് പോകുന്നതിൽ കാലതാമസം നേരിട്ടതോടെ മുകൾ നിലയിലെ കടകൾ ലേലം ചെയ്യേണ്ടതില്ലെന്ന് നഗരസഭ കൗൺസിൽ തീരുമാനമെടുത്തിരുന്നു. പകരം ഡിപ്പോസിറ്റ് വാടക ഇനത്തിൽ നിശ്ചിതമായ തുക ഏർപ്പെടുത്താനും നഗരസഭാ അധ്യക്ഷൻ ടി.സക്കീർ ഹുസൈന്‍റെ അധ്യക്ഷതയിൽ തീരുമാനമുണ്ടായി. ബസ് സ്റ്റാൻഡ് യാർഡ് നവീകരണം പൂർത്തിയായതിനു പുറമേ സംസ്ഥാനാന്തര ബസുകൾക്കായി പ്രത്യേക ബസ് സ്റ്റാൻഡും യാഥാർഥ്യമാകുന്നതോടെ എല്ലാ കടകളും വാടകയ്ക്ക് പോവുന്ന സ്ഥിതിയുണ്ടാകുമെന്ന വിലയിരുത്തലും നഗരസഭയ്ക്കുണ്ട്. ഹാപ്പിനസ് പാർക്കും നിർമാണ ഘട്ടത്തിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























