പത്തനംതിട്ട ബസ് സ്റ്റേഷൻ ടെർമിനൽ നിർമ്മാണം നീളുന്നതിനെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിർമാണം ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ ബസ് സ്റ്റേഷൻ ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

എല്ലാവർഷവും മണ്ഡല കാലത്തിന് മുമ്പേ പൂർത്തിയാക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും ഇത്തവണയും പണി പൂർത്തിയാകുന്ന ലക്ഷണമില്ല. കരാറുകാരന് നൽകാനുള്ള തുക മുടങ്ങിയതാണ് പണികൾ ഇഴഞ്ഞുനീങ്ങാൻ പ്രധാനകാരണം. നിർമാണം ആരംഭിച്ചപ്പോൾ തന്നെ മണ്ഡലകാലത്തിനുമുമ്പേ പണികൾ തീർത്ത് കടമുറികൾ ലേലം കൊണ്ടവർക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.

വ്യാപാര സമുച്ചയത്തിലെ താഴത്തെനിലയിലെ കടമുറികൾ ലേലം ചെയ്തപ്പോൾ കെട്ടിടം പണി പൂർത്തിയാക്കാനുള്ള ഫണ്ട്‌ ലഭിച്ചെങ്കിലും കരാറുകാരന് നൽകേണ്ട തുക സമയത്തു നൽകിയില്ല. ഇപ്പോൾ ഡി.ടി.ഒ.ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചാലേ അവസാനഘട്ട പണികൾ നടത്താൻ പറ്റൂ. ഇതിൽ പ്രവർത്തിക്കുന്ന ഡി.ടി.ഒ., സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിങ് ഇൻസ്പെക്ടർ തുടങ്ങി എല്ലാ ഓഫീസുകളും പുതിയ കെട്ടിടത്തിന്റെ മൂന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചശേഷം പൊളിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...