ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ന്യൂയാേര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തൊന്ന് വയസായിരുന്നു. കഴിഞ്ഞദിവസം ഡൊണാള്‍ഡ് ട്രംപ് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

സഹോദരനെന്നതിലുപരി തന്റെ നല്ല കൂട്ടുകാരനായിരുന്നു റോബര്‍ട്ടെന്ന് ട്രംപ് അനുസ്മരിച്ചു. അസുഖബാധിതനായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായ അവസ്ഥയിലായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സഹോദരന്റെ മരണത്തെത്തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്റെ മൃതദേഹം കാണാന്‍ അദ്ദേഹം എത്തുമോയെന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...