കാ​ർ ത​ക​ർ​ത്തു​വെ​ന്ന പ​രാ​തി​യി​ൽ ക​ണ്ടെ​ടു​ത്ത​ത് വെ​ടി​യു​ണ്ട ‌‌; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ പി​ൻ​വ​ശം ത​ക​ർ​ത്തു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സ് സം​ഘം വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ സു​നി​ൽ കു​മാ​റി​ന്‍റെ പ്ര​മാ​ട​ത്തെ വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ലാ​ണ് വെ​ടി​യു​ണ്ട ത​റ​ഞ്ഞി​രു​ന്ന​ത്.

ഒ​രു ദ്വാ​രം മാ​ത്ര​മാ​ണ് പു​റ​മേ കാ​ണാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സു​നി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ള്ളി​ലേ​ക്ക് ത​റ​ഞ്ഞു ക​യ​റി​യ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ​ത്. ‌

സു​നി​ലി​ന്‍റെ കു​ടും​ബ​വും ബ​ന്ധു​ക്ക​ളും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മാ​നേ​ജ​രാ​ണ് സു​നി​ലി​ന്‍റെ പി​താ​വ് ര​വീ​ന്ദ്ര​ൻ പി​ള്ള. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഗോ​പി​നാ​ഥ​പി​ള്ള​യു​ടെ മ​ക്ക​ളാ​യ രാ​ജേ​ഷ്, സ​തീ​ഷ് എ​ന്നി​വ​ർ സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ന്ന​യി​ച്ച് ര​വീ​ന്ദ്ര​ൻ പി​ള്ള​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു. വി​ദേ​ശ​ത്തു​ള്ള സ​തീ​ഷ് ര​വീ​ന്ദ്ര​ൻ പി​ള്ള​യെ വാ​ട്സാ​പ്പി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​റി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...