പൊടിപടലങ്ങള്‍ നിറഞ്ഞ് പത്തനംതിട്ട നഗരം ; നോക്കുകുത്തിയായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ നഗരത്തില്‍ പറന്നുയരുന്ന പൊടി പടലങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നഗരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പൊടി പടലങ്ങള്‍ നിയന്ത്രിക്കുവാന്‍ പൊടി ഉയരുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളം തളിച്ച് ഒരു പരിധിവരെ പൊടിശല്യം നിയന്ത്രിക്കാമായിരുന്നിട്ടും യാതൊരു നടപടികളും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകിന്നില്ല എന്നാണ് പൊതുജനങ്ങളുടെ പരാതി. പത്തനംതിട്ട സ്വകാര്യ ബസ്‌ സ്റ്റാന്റ്  പരിസരത്താണ് ഏറ്റവും കൂടുതല്‍ പൊടി ശല്യമുള്ളത്. മൈലപ്ര ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകള്‍ കയറിയിറങ്ങി പോകുന്ന ഭാഗത്താണ് പൊടി ശല്യം കൂടുതല്‍.

ഈ ഭാഗത്തെ വ്യാപാരികള്‍ പൊടിശല്യം കാരണം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. വലിയ വില കൊടുത്ത് കച്ചവടത്തിനായി സാധനങ്ങള്‍ ഇറക്കി വെക്കുമ്പോള്‍ ഇവയെല്ലാം പൊടിപിടിച്ച് വില്‍പ്പന നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളും തട്ടുകടകളും അടക്കം പൊടിശല്യം കാരണം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാവിലെ മുതല്‍ തുടങ്ങുന്ന പൊടിക്കാറ്റ് വൈകുന്നേരം വരെയും നീണ്ട് നില്‍ക്കുകയും ചെയ്യും. ഇത് മൂലം ശ്വാസം മുട്ടല്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും നേരിടുന്നത്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...