പത്തനംതിട്ട നഗരം ഇരുട്ടില്‍ ; വെളിച്ചമെത്തിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് ജനങ്ങളെ ഇരുട്ടിലാക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍ പത്തനംതിട്ടയിലും കുമ്പഴയിലും അടക്കം പല പ്രദേശങ്ങളിലും സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നില്ല. കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റ് പരിസരത്ത് ആളുകള്‍ ബസ് കയറുവാന്‍ ഇരുട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ദീര്‍ഘദൂര യാത്രക്കാരായ ആളുകള്‍ രാത്രിയില്‍ ജില്ലാ ആസ്ഥാനത്തെത്തുമ്പോള്‍ ഇരുട്ടില്‍ നിന്നാണ് പലപ്പോഴും ബസ് കയറുന്നത്‌. പലയിടത്തും വെളിച്ചമില്ലാതെ വന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ്‌ പത്തനംതിട്ട നഗരം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ സന്ധ്യ കഴിഞ്ഞാല്‍ മദ്യപാനികളുടെ ശല്യവും  വര്‍ധിക്കുന്നുണ്ട്.

പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ ഉണ്ടെങ്കിലും ഇവയൊന്നും പ്രകാശിക്കാത്തതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടാകുന്നത്. പലയിടത്തും ബള്‍ബുകള്‍ തകരാറില്‍ ആയിട്ടും ഇവയൊന്നും പുനസ്ഥാപിച്ചിട്ടില്ല. ഈ വിഷയത്തില്‍ പത്തനംതിട്ട നഗരസഭ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. നഗരത്തില്‍ വെളിച്ചമില്ലാതെ വന്നതോടെ തെരുവ് നായകളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും അലഞ്ഞ് തിരിയുന്ന തെരുവുനായകള്‍ നാട്ടുകാരെ ആക്രമിക്കുവാനും സാധ്യത ഏറെയാണ്‌. നടപ്പാതകളില്‍ കൂടി വെളിച്ചമില്ലാതെ നടക്കുന്ന ആളുകളും ഭീതിയിലാണ്. നഗരത്തില്‍ വെളിച്ചമില്ലാതെയായാല്‍ പലയിടത്തും മോഷണങ്ങളും വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ് ; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ്...

0
ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന്...

അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

0
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ....

ഹൗസ് സർജന്മാരുടെ സമരത്തിനിടെ പാലക്കാട് മെഡിക്കൽ കോളേജിൽ ജനങ്ങളുടെയും പ്രതിഷേധം

0
പാലക്കാട്: പാലക്കാട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൗസ്...