പത്തനംതിട്ട നഗരം തെരുവ് നായകള്‍ കയ്യടക്കി – പകലും രാത്രിയിലും രക്ഷയില്ല : നോക്കുകുത്തിയായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടും നഗരം ഭരിക്കുന്നവര്‍ക്ക് കുലുക്കമില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് നായയുടെ കടിയേറ്റത്‌. ബസ്സ്‌ ടെര്‍മിനലില്‍ നായ പ്രസവിച്ച് കിടന്നിട്ടും തികഞ്ഞ ലാഘവത്തോടെയാണ് അധികാരികള്‍ ഇതിനെ കണ്ടത്. പത്തനംതിട്ട ചന്തയുടെ ഭാഗം, അബാന്‍ ജംഗ്ഷന്‍, അഴൂര്‍, പഴയ സ്വകാര്യ ബസ്‌ സ്റ്റാന്റ് ,കടമ്മനിട്ട റോഡ്‌, ജനറല്‍ ആശുപത്രി പരിസരം തുടങ്ങി നഗരത്തിലെ പല സ്ഥലങ്ങളും തെരുവ് നായകള്‍  കയ്യടക്കിയിരിക്കുകയാണ്.

നഗരത്തില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് നായകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്‌. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത പത്തനംതിട്ട നഗരത്തില്‍ പലയിടത്തും രൂപപ്പെടുന്ന മാലിന്യ കൂമ്പാരങ്ങളാണ് തെരുവ് നായകളുടെ പ്രജനന കേന്ദ്രം. റോഡിലൂടെ അലഞ്ഞു തിരിയുന്ന നായകള്‍ ജനങ്ങളുടെ ഇടയിലൂടെയാണ് പലപ്പോഴും നടക്കുന്നത്. ഇതില്‍ ഏതിനെല്ലാം പേ വിഷബാധയും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. നഗരത്തിലെ പ്രധാന സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരത്തും തെരുവ് നായയുടെ സാന്നിധ്യം പതിവാണ്. കൊച്ചുകുട്ടികള്‍ ഭീതിയോടെയാണ് ഇതിലെ വഴി നടക്കുന്നത്.

നഗരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിയിലും മറ്റുമാണ് നായകള്‍ പകല്‍ സമയങ്ങളില്‍ വിശ്രമിക്കുക. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പുറകെ നായകള്‍ ഓടുന്ന സംഭവങ്ങളും പതിവാണ്. ജില്ലയിലെ  എ.ബി.സി സെന്‍ററുകള്‍ കാര്യക്ഷമമായെങ്കില്‍ മാത്രമേ ഈ നായശല്യം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഓമല്ലൂരില്‍ കഴിഞ്ഞ ദിവസം മൂന്നു വയസ്സുകാരിക്ക് നേരെ പേപ്പട്ടിയുടെ ആക്രമണമുണ്ടായതാണ് അവസാന സംഭവം. ഇനിയും നായയുടെ ആക്രമണം നടന്നെങ്കില്‍ മാത്രമേ നടപടി എടുക്കാന്‍ അധികാരികള്‍ തയ്യാറാവുകയുള്ളോ എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...