കുന്നുകൂടുന്ന മാലിന്യത്തിനൊപ്പം പെരുകുന്ന എലികളും ; പത്തനംതിട്ട നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നുകൂടുന്ന മാലിന്യത്തിനൊപ്പം എലിശല്യവും വര്‍ദ്ധിച്ചതോടെ പത്തനംതിട്ട നഗരം രോഗഭീതിയിലായി. സ്ലാബുകള്‍ സ്ഥാപിക്കാതെ വൃത്തിഹീനമായി കിടക്കുന്ന ഓടകളുടെ പരിസരത്താണ് എലി ശല്യം രൂക്ഷം. മൂടി ഇല്ലാത്ത ഓടയിലേക്കാണ് ആളുകള്‍ മാലിന്യം വലിച്ചെറിയുന്നത്‌. പത്തനംതിട്ടയിലെ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് പിന്നിലെ റോഡും ഇതിന് സമീപമുള്ള മലിന ജലം കെട്ടികിടക്കുന്ന ഓടകളും എലികളുടെ താവളമായി മാറിക്കഴിഞ്ഞു. പലപ്പോഴും കൂട്ടമായാണ് എലികളെ കാണപ്പെടുന്നത്‌.

നഗരത്തില്‍ക്കൂടി സഞ്ചരിക്കുന്ന ആളുകളുടെ ഇടയില്‍കൂടിയാണ് പലപ്പോഴും എലികള്‍ ചാടി പോകുന്നത്‌. നഗരമധ്യത്തില്‍ പലയിടത്തായി കുന്നുകൂടുന്ന മാലിന്യങ്ങള്‍ ആണ് എലികള്‍ വളരാന്‍ സാഹചര്യം ഒരുക്കി നല്‍കുന്നത്. മാലിന്യക്കൂനകള്‍ എലികളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്. പന്നിയെലികളാണ് കൂടുതലും. പത്തനംതിട്ട നഗരം രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പത്തനംതിട്ട നഗരസഭ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....