കന്നിവോട്ടർമാർക്ക് വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ ഫിലിപ്പ് എന്ന 19കാരനാണ് തന്റെ അവകാശം ചോദിച്ചുവാങ്ങിയത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമേ വിതരണമുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് തന്റെ പരാതി ഇലക്ഷൻ കമ്മീഷനെയും പത്തനംതിട്ട കലക്ടറെയും അറിയിക്കാൻ ആരോൺ തീരുമാനിച്ചത്.

പിന്നാലെ കലക്ടര്‍ക്ക് മെയില്‍ അയച്ചു0 .മെയിൽ അയച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരാതി സ്വീകരിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചു. തുടർന്ന് അഡീഷണൽ സിഇഒ, ആരോണുമായി നേരിട്ട് ബന്ധപ്പെടുകയും ഹൽവ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോൺ താമസിക്കുന്ന കോട്ടയത്തെ വിലാസത്തിൽ ഹൽവ പാഴ്സലായി എത്തിച്ചേരുകയായിരുന്നു. തന്റെ ചെറിയൊരു ഇടപെടലിലൂടെ കൃത്യമായ മറുപടിയും ഫലവും ലഭിച്ചതിന്റെ ആവേശത്തിലാണ് ഈ കന്നിവോട്ടർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...