റോബിന്‍ ബസിന് ബദലായി ഇറക്കിയ പത്തനംതിട്ട – കോയമ്പത്തൂർ കെഎസ്ആർടിസി കട്ടപ്പുറത്ത് ; ഇന്നലെയും സര്‍വീസ് നടത്തിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റോബിൻ ബസിനെ ബദലായി കോയമ്പത്തൂർ സർവീസ് അര മണിക്കൂർ മുൻപേ ആരംഭിച്ച പത്തനംതിട്ടയിൽ ഇവിടേക്ക് ഓടിക്കാൻ കൊള്ളാവുന്ന ഒരു ബസും ഇല്ലാത്ത അവസ്ഥയിൽ എത്തി. നിലവിലുള്ള സർവീസുകൾ പോലും ഓടിക്കാൻ ഇപ്പോൾ കഴിയുന്നില്ല. ഇതിനിടയിൽ പുതുതായി അനുവദിച്ച ബസുകളിൽ ഒന്ന് പോലും പത്തനംതിട്ടക്ക് ലഭിച്ചിട്ടുമില്ല. ഞായറാഴ്ച രാവിലെ ഒൻപതരയ്ക്ക് പത്തനംതിട്ടയിൽനിന്നു സർവീസ് നടത്തേണ്ടിയിരുന്ന കോയമ്പത്തൂർ ബസിന് പോകാനായില്ല. ബസിന്റെ സാങ്കേതിക തകരാറാണ് കാരണമായി അധികൃതർ പറഞ്ഞത്. പൂർണമായും സീറ്റുകൾ റിസർവ് ചെയ്തിരുന്ന ബസിൽ എല്ലാവർക്കും പണം റീഫണ്ട് ചെയ്തു. ഇന്നലെയും ബസിന് സർവീസ് നടത്താനായില്ല. ഒരു ബസിന് മാത്രമാണ് കോയമ്പത്തൂരിലേക്ക് അന്തർസംസ്ഥാന അനുമതിയുള്ളത്. ഇത് ഉപയോഗിച്ച് മൂന്നെണ്ണം വരെ ഓടിച്ചിരുന്നു.

എന്നാൽ ബസ് കേടായതോടെ തത്കാലം സർവീസ് വേണ്ടെന്നാണ് തീരുമാനം. ശബരിമലയിലേക്ക് കൂടുതൽ പ്രത്യേക സർവീസുകൾ നടത്തേണ്ടതും ഇതിന് കാരണമായി ഇവർ പറയുന്നു. ഇതിനു പുറമെ മറ്റ് പ്രധാന സർവീസുകളും ഈ ദിവസങ്ങളിൽ മുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം – ചെറുകോൽപ്പുഴ – റാന്നിയും ഇതിലുണ്ട്. കഴിഞ്ഞ ദിവസം ചീഫ് ഓഫീസിൽനിന്നു പുതിയ ബസ് അലോട്ട്മെന്റ് നടത്തിയപ്പോൾ ഒന്നും പത്തനംതിട്ടയ്ക്ക് ലഭിച്ചില്ല. പുതിയ സൂപ്പർ ഫാസ്റ്റ് ബസുകളിൽ അഞ്ചെണ്ണം തിരുവനന്തപുരത്തിനും നാലെണ്ണം മന്ത്രി കെബി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തിനുമാണ് അനുവദിച്ചത്. കൊട്ടാരക്കര– രണ്ട്, ആര്യനാട്– ഒന്ന്, കണ്ണൂർ– രണ്ട്, പാലക്കാട്– രണ്ട്, കോട്ടയം– ഒന്ന്, മാള– ഒന്ന് എന്നിങ്ങനെയാണ് 18 ബസുകൾ നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...