ആറു വയസുകാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്തനംതിട്ട സി ഡബ്ല്യൂ സി അംഗം അഡ്വ. എസ്. കാർത്തികയെ ശിശുക്ഷേമ സമിതിയിൽ നിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറു വയസ്സുള്ള കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്തനംതിട്ട സി ഡബ്ല്യൂ സി അംഗം അഡ്വ. എസ്. കാർത്തികയെ ശിശുക്ഷേമ സമിതിയിൽ നിന്ന് നീക്കി. മലയാലപ്പുഴ സ്വദേശിനി ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റി നിർത്തിയത്. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയും കാർത്തിക നാലാം പ്രതിയുമാണ്. കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് മലയാലപ്പുഴ പോലീസ് കേസ് എടുത്തത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അർജുൻ ദാസിനെ അടുത്തിടെ സിപിഎം പുറത്താക്കിയിരുന്നു.

ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അനധികൃത പാറകടത്തില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അര്‍ജുൻ ദാസിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. പാറ കടത്തിനെതിരെ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിഡബ്ല്യുസി അംഗവും സിപിഎം പ്രാദേശിക നേതാവും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. തർക്കത്തിനൊടുവിൽ സി പി എം പ്രവർത്തകർ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവം ഉണ്ടായിരുന്നു. പരാതി വ്യാജമാണെന്നും മലയാലപ്പുഴ പോലീസ് അന്യായമാണ് കേസെടുത്തതെന്നും ഇതിനെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കാര്‍ത്തിക പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...