തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥരും ജില്ലാകളക്ടര്‍മാരും അടക്കം 35 പേരെ മാറ്റി. പത്തനംതിട്ടയില്‍ ദിവ്യ എസ് അയ്യര്‍ കളക്ടറായി സ്ഥാനമേല്‍ക്കും.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയെ മാറ്റി. ധനകാര്യ സെക്രട്ടറിയായിരുന്ന സഞ്ജയ് കൗള്‍ ആണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ടീക്കാറാം മീണയ്ക്ക് പ്ലാനിംഗ് എക്കണോമിക്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് പുതിയ ചുമതല. ആശാ തോമസിന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി അധികചുമതല നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ ചുമതലയില്‍ തുടരും. ഡോ. വേണുവാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. ടൂറിസത്തിന്റെ ചുമതലയും വഹിക്കും.
കുടുംബശ്രീ ചുമതലയിലുള്ള എ ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ബിശ്വനാഥ് സിന്‍ഹയാണ് പുതിയ ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി. കയര്‍ വകുപ്പിന്റെ ചുമതല രാജേഷ് കുമാര്‍ സിന്‍ഹയ്ക്ക് നല്‍കി. എറണാകുളം കളക്ടര്‍ എസ് സുഹാസിനെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു.
കാസര്‍ഗോഡ് കളക്ടര്‍ ഡി സജീത് ബാബുവാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍. ആനന്ദ് സിംങ് പൊതുമരാമത്ത് സെക്രട്ടറിയാകും. ബിജു പ്രഭാകറാണ് ഗതാഗത സെക്രട്ടറി. കോഴിക്കോട് കളക്ടര്‍ സാംബശിവറാവുവിനെ സര്‍വ്വേവകുപ്പ് ഡയറക്ടറായി നിയമിച്ചു. വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എം.ജി രാജമാണിക്യം എസ് സി വകുപ്പ് ഡയറക്ടറായി പൂര്‍ണ അധിക ചുമതല നല്‍കി.
കോട്ടയം കളക്ടര്‍ അഞ്ജന എം പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും. എച്ച് ദിനേശന്‍ പഞ്ചായത്ത് ഡയറക്ടര്‍ ആയും എത്തും. റാണി ജോര്‍ജ്ജിന് സാമൂഹിക നീതി വകുപ്പ് ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഡോ ഷര്‍മ്മിയ്ക്ക് നികുതി വകുപ്പ്, ടിങ്കു ബിശ്വാളിന് തുറമുഖം ചുമതലകള്‍ നല്‍കി.
ബണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്- കാസര്‍ഗോഡ്, ഡോ. പി.കെ ജയശ്രീ – കോട്ടയം, ഷീബാ ജോര്‍ജ്ജ് – ഇടുക്കി, ഹരിത വി കുമാര്‍ – തൃശൂര്‍, ദിവ്യ എസ് അയ്യര്‍ – പത്തനംതിട്ട, ജാഫര്‍ മാലിക് – എറണാകുളം എന്നിങ്ങനെയാണ് ജില്ലയില്‍ മാറി വന്നിട്ടുള്ള പുതിയ കളക്ടര്‍മാര്‍