പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ – വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) ജിദ്ദയുടെ പതിനേഴാമത് വാർഷികാഘോഷമായ ‘അമൃതോത്സവം –2026’ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്തു. സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും കലാ-കായിക-സാംസ്കാരിക പരിപാടികളെയും  അദ്ദേഹം അഭിനന്ദിച്ചു. പി.ജെ.സ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ മികവും മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായിരുന്നു വാർഷികാഘോഷം. വൈസ് പ്രസിഡന്റ് മാത്യു തോമസ്, അനിൽ കുമാർ, ലേഡീസ് വിങ് കൺവീനർ ദീപിക സന്തോഷ്, പിജെബിസ് കൺവീനർ സെറ ഷാജി, രക്ഷാധികാരി സന്തോഷ് ജി. നായർ എന്നിവര്‍ പ്രസംഗിച്ചു.

ജിദ്ദയുടെ കലാഹൃദയത്തിൽ സംഗീതത്തിന്റെ തിരമാലകൾ ഉയർത്തി സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിച്ച മെഗാ മ്യൂസിക് നൈറ്റ്, വേദിയിൽ ഒരുമിച്ച് പാടാനും നൃത്തം ചെയ്യാനും ലഭിച്ച അവസരം ആഘോഷത്തിന് കൂടുതൽ നിറം പകര്‍ന്നു. ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ‘ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്’ പ്രശസ്ത ഗായിക മുംതാസ് അബ്ദു റഹ്മാനും, പിജെസ് ഫൗണ്ടർ മെമ്പർ ഷാജി ഗോവിന്ദന്‍ മെമ്മോറിയല്‍ അവാര്‍ഡ് ജിദ്ദയിലെ ആതുരസേവന രംഗത്ത് സജീവമായ ഗുലൈൽ പോളി ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടർ അർഷാദ് നൗഫലിനും സമ്മാനിച്ചു. പിജെസ് ഐക്കൺ ഓഫ് ദി ഇയർ അവാർഡ് ഫൗണ്ടർ മെമ്പറും മുൻ പ്രസിഡന്റും മുൻ രക്ഷാധികാരിയുമായിരുന്ന അലി റാവുത്തർ തേക്കുതോടിന് നൽകി. പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ചിത്ര നായർക്ക് എഡ്യൂക്കേഷണൽ അവാർഡും നല്‍കി.

പിജെസ് ബീറ്റ്സ് കൺവീനർ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ടീമിന്റെ അവതരണ ഗാനത്തോടൊപ്പം വർണശബളമായ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, ലേഡീസ് വിങ് നൃത്തങ്ങൾ ഒരുക്കിയ ബിന്ദു സണ്ണി, കുട്ടികളുടെ നൃത്തങ്ങൾ പരിശീലിപ്പിച്ച ദീപിക സന്തോഷ്, സാങ്കേതിക സഹായം നൽകിയ നജീബ് വെഞ്ഞാറമൂട്, സജു രാജൻ എന്നിവരെ സദസ്സിൽ ആദരിച്ചു. പിജെസ് അംഗമായ സിയാദ് പടുതോടിന്റെ ‘മിഴികൾ’ എന്ന സംഗീത ആൽബത്തിന്റെ  പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി.

ജനറൽ സെക്രട്ടറി എൻ.ഐ ജോസഫ് സ്വാഗതവും ട്രഷറർ ജയൻ നായർ നന്ദിയും രേഖപ്പെടുത്തി. സുജു കെ. രാജു, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. നൗഷാദ് ഇസ്മായിൽ, എബി ചെറിയാൻ, വർഗീസ് ഡാനിയൽ, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീഫ് ഇസ്മായിൽ, ജിയാ അബീഷ്, നവാസ് ചിറ്റാർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ അനിൽ ജോൺ, സന്തോഷ് പൊടിയൻ, സജി ജോർജ് കുറഞ്ഞാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ് ഘോഷ്, വിനോദ് കുമാർ, ഷാനവാസ്, മുനീർ പത്തനംതിട്ട, സുശീല ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...