Saturday, April 27, 2024 3:47 am

ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ലയെന്ന് കേന്ദ്രജലജീവന്‍ മിഷന്‍ വിലയിരുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ദേശീയ ജലജീവന്‍ മിഷന്‍ പ്രതിനിധികളായ എ.മുരളീധരന്‍, രൂപ് മുഖര്‍ജി എന്നിവര്‍ അടങ്ങിയ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജില്ലാ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിലയിരുത്തലുണ്ടായത്.

സര്‍ക്കാര്‍ ഭൂമി കൈമാറുന്നതില്‍ ജില്ല മികച്ച പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര സംഘം പറഞ്ഞു. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യഭൂമി വാങ്ങുന്നതിലും വനഭൂമി അനുവദിക്കുന്നതിലും ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ജല അതോററ്റിയും പഞ്ചായത്തുകളും പരിശോധനകള്‍ നടത്തണം. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് സാങ്കേതിക പിന്തുണയും ഉദ്യോഗസ്ഥരേയും നിയമിക്കാനുള്ള സൗകര്യവും ഒരുക്കിത്തരും.

പ്രകൃതിദുരന്തങ്ങളുടെ ഫലമായി പെപ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ജലജീവന്‍ മിഷന്‍ ഫണ്ടിന്റെ അഞ്ചു ശതമാനം ഉപയോഗിക്കാനാകും. ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ കേന്ദ്രസംഘം സഹായം വാഗ്ദാനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി. തുളസീധരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രദീപ് ചന്ദ്ര, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ബി. മനു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...