കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മല്‍സരിക്കുന്ന ഇനത്തെക്കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനും അവസരം നല്‍കുന്ന വേദിയായി കലോത്സവവേദികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം ഈമാസം 24 വരെ ആണ്. പറക്കോട് അമൃത ഗേള്‍സ്, ബോയ്സ്, പി.ജി.എം ടി.ടി.ഐ, എന്‍.എസ്.യു.പി.എസ് എന്നിവിടങ്ങളിലായി ആണ് മത്സരങ്ങള്‍ നടക്കുന്നത്.  കലാമേളയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സീമാദാസ്, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദ്ദിന്‍, ശശികുമാര്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധാ പത്മകുമാര്‍, ബാബു ജോണ്‍, ഇ.കെ. സുരേഷ്, ജി. ഉണ്ണികൃഷ്ണന്‍, ആര്‍. വിധു, കെ ബിന്ദു, ആനന്ദ് എസ് ഉണ്ണിത്താന്‍, രമ്യ, കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള അധ്യക്ഷനാകും. പ്രളയവും കോവിഡും കടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കലോത്സവം നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണാതായ ഭാര്യയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി ; അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ തെളിഞ്ഞത്...

0
പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല....

നീറ്റ് പരീക്ഷാ സമ്മർദ്ദം : ഉത്തർപ്രദേശിൽ പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

0
ഗാസിയാബാദ്: നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ...

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കുറയുന്നു ; കാർഷിക മേഖലയിൽ എൽ-നിനോ ആശങ്ക ശക്തം

0
ന്യൂഡല്‍ഹി: മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ...

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...