പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ 9 – ാമത് ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നടത്തി. കുമ്പഴയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി രാം ദയാൽ മുഖ്യ പ്രഭാഷണം നടത്തി. ഇരുന്നൂറ്റിയമ്പതിൽപരം കായിക താരങ്ങൾ വിവിധ മൽസരങ്ങളിൽ പങ്കെടുത്തു.
രാവിലെ 8 മണിയോടെ ആരംഭിച്ച ചാമ്പ്യൻഷിപ്പ് കാണുന്നതിന് വൻ ജനത്തിരക്കായിരുന്നു. പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യഅഥിതിയായി പങ്കെടുത്തു. കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ പി.കെ, ട്രഷറാർ ജോസ് ഒ.ജെ എന്നിവർ പ്രസംഗിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് 2022 നവംമ്പറിൽ നടക്കുന്ന സംസ്ഥാന തലത്തിലും തുടർന്ന് ദേശീയ തലത്തിലും കൂടാതെ ഒളിമ്പിക്സിൽ വരെ അവസരം ലഭിക്കുമെന്ന് ഹാൻഷി രാംദയാൽ പറഞ്ഞു. കരാട്ടെ എന്ന ആയോധന കലയെ സ്പോർട്ടസ് കരാട്ടെയിലുടെ പരമാവധി ജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ .. നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]





























