പത്തനംതിട്ട : ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾ അവകാശം ഉയർത്തിയതിന്റെ ഓർമ്മകളുമായി ഓരോ വനിതാദിനവും കടന്നുവരുന്നത് എന്ന് ഓർപ്പിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രമാടം കൈതക്കര പട്ടിക വർഗ്ഗകോളനിയിൽ മുതിർന്ന വനിതകളെയും ഊരു മൂപ്പത്തി സന്ധ്യയെയും ആദരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുകയും ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ വനിതാദിന സന്ദേശം നൽകുകയും ചെയ്തു. ഈ യോഗത്തിൽ മാലേത്ത് സരളാ ദേവി, റോബിൻ പീറ്റർ, മഞ്ജു വിശ്വനാഥ്, ഫിലിപ്പ്, എലിസബത്ത് അബു, പ്രസീദ രഘു, ലീലാരാജൻ, മേഴ്സി ശാമുവേൽ, സുജാത മോഹൻ, അന്നമ്മ ഫിലിപ്പ്, ദീനാമ്മ റോയി, നിഖിൽ ചെറിയാൻ, മനോജ്, ഉത്തമൻ റോസമ്മ ബാബുജി, വിജയലക്ഷ്മി ഉണ്ണിത്താൻ, വിനിസന്തോഷ്, ഷീബ, അനിത, വിമല മധു, സജിനി മോഹൻ, ബീന സോമൻ, ഷീജ മുരളി, സുമതി രമണൻ, ഷെറിൻ എം തോമസ്, ലിസി രാജു, ഉഷാ തോമസ്, രമ, കെജി. റെജി, അബ്ദുൾകലാം ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1