ഇടുക്കി കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി കട്ടപ്പനക്ക് സമീപം സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടികൂടിയത്. ഈരാറ്റുപേട്ട നടക്കൽ സ്വദേശിയായ കണ്ടത്തിൽ ഷിബിലി (43) ആണ് പിടിയിലായത്. അനധികൃത പാറമടകളിലേക്ക് കൊണ്ടു പോയ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. വണ്ടൻമേട് പോലീസാണ് പരിശോധന നടത്തിയത്. പുളിയൻമലയിൽ നിന്ന് നെടുങ്കണ്ടത്തേക്കുള്ള വഴിയിലായിരുന്നു പരിശോധന. ജീപ്പിലാണ് സ്ഫോടക വസ്തുക്കളുമായി ഷിബിലി എത്തിയത്.

കര്‍ണാടകയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് ഷിബിലി പോലീസിനോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നെത്തിച്ച ശേഷം ഈരാറ്റപേട്ടയില്‍ സൂക്ഷിക്കും. പിന്നീട് ഇടുക്കിയിൽ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി. അനകൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകൾക്ക് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതെന്നും ഷിബിലി പറഞ്ഞു. എന്നാല്‍ ഇതല്ലാതെ എന്തെങ്കിലും ബന്ധം ഷിബിലിക്ക് ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...