പത്തനംതിട്ട: ജില്ലാ പഞ്ചായത്തിൽ എൻഡിഎയുടെ സ്ഥാനാർഥിപട്ടികയും പൂർണമായി. ബിഡിജെഎസിന് നാല് മണ്ഡലങ്ങളാണ് നൽകിയത്. നേരത്തെ ബിജെപി ഒന്‍പത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രണ്ടു മണ്ഡലങ്ങളിൽ കൂടി തീരുമാനമായി.
ബിഡിജെഎസ് മത്സരിക്കുന്ന പുളിക്കീഴ് – മിനു രാജേഷ്, കോഴഞ്ചേരി – ഓമന ദിവാകരൻ, റാന്നി – ബോബി കാക്കനാപ്പള്ളി, കൊടുമണ്‍ – അശ്വതി എന്നിവരാണ് സ്ഥാനാർഥികൾ. ബിജെപി സ്ഥാനാർഥികളിൽ ഏനാത്ത് – മണ്ണടി രാജു, മല്ലപ്പളളി- എലിസബത്ത് കോശി എന്നീ പേരുകളും പ്രഖ്യാപിച്ചു.