മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ചപാരെ വൈറസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബോളീവിയ: യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അടുത്തിടെ ബൊളീവിയയില്‍ ഒരു അപൂര്‍വ വൈറസ് കണ്ടെത്തി. സംശയാസ്‌പദമായ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ കഴിവുള്ളതാണ്. മാത്രമല്ല എബോള പോലുള്ള രക്തസ്രാവത്തിനും ഇത് കാരണമാകും.

2019 ല്‍ ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിലെ രണ്ട് പേര്‍ക്ക് ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും മൂന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്കും വൈറസ് വ്യാപിച്ചു. അതില്‍ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്തു. 2004ല്‍ ലാ പാസിന്റെ കിഴക്കന്‍ മേഖലയായ ചപാരയില്‍ ഇത്തരത്തില്‍ ഒരു പുതിയ വൈറസ് കണ്ടെത്തിയിരുന്നു.

കൊവിഡ് – 19ന് സമാനമായി ശാരീരിക ശ്രവങ്ങള്‍ തന്നെയാണ് ഈ വൈറസിനെയും പരത്തുന്നത്. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ എപ്പിഡെമിയോളജിസ്റ്റ് കെയ്റ്റ്‌ലിന്‍ കോസബൂം ദി ഗാര്‍ഡിയനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന് പുറമെ, എലികളിലൂടെയും ഈ വൈറസ് വ്യാപിച്ചേക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, ശാരീരിക ശ്രവങ്ങളിലൂടെ പടരുന്ന വൈറസുകള്‍ വായുവിലൂടെ പകരുന്ന വൈറസുകളേക്കാള്‍ വളരെ എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കുവാന്‍ സാധിക്കും എന്നത് ആശ്വാസകരമാണ്.

പനി, വയറുവേദന, മോണയില്‍ രക്തസ്രാവം, ഛര്‍ദ്ദി, ത്വക്ക് രോഗങ്ങള്‍, കണ്ണിന് പിന്നിലെ വേദന എന്നിവയാണ് വൈറസിന്റെ ലക്ഷണങ്ങള്‍. വൈറസ് നിര്‍ദ്ദിഷ്ട ചികിത്സകളില്ലാത്തതിനാല്‍, മിക്ക രോഗികള്‍ക്കും ഇന്‍ട്രാവൈനസ് ദ്രാവകങ്ങളിലൂടെ പരിചരണം ലഭിക്കുന്നത്. വൈറസ് വന്നയാളെ ഐസൊലേറ്റ് ചെയ്യുകയും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുകയുമാണ്. എന്നാല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് ചപാരെ വൈറസാണ്. എന്നും സിഡിസിയിലെ രോഗലക്ഷണ ശാസ്‌ത്രവിദഗ്‌ദ്ധന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....