നഷ്ടമായ 102 ഫോണുകൾ കണ്ടെത്തി പത്തനംതിട്ട ജില്ലാ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഷ്ടമായ 102 ഫോണുകൾ കണ്ടെത്തി പത്തനംതിട്ട ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസിന്റെ നിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഈ നേട്ടം കൈവരിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായതും പത്തനംതിട്ട സൈബർ സെല്ലിലും പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയതുമായ 102 മൊബൈൽ ഫോണുകൾ CEIR സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട സൈബർ പോലീസിന്റെ മേല്‍നോട്ടത്തില്‍ കണ്ടെത്തുകയും അവ കൈവശം വച്ചിരുന്നവരുടെ കയ്യിൽ നിന്നും തിരികെ പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ എത്തിക്കുകയും ചെയ്തു. ഇതിൽ 5000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വില വരുന്ന ഫോണുകൾ ഉണ്ട്. ഇതിൽ 45 ഫോണുകൾ ഇന്ന് ജില്ലാ പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ പോലീസ് മേധാവി ഉടമകൾക്ക് തിരികെ നൽകി.

സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ & എസ് എച്ച് ഒ നിതിൻ , സൈബർ സെൽ എ.എസ്.ഐ അനൂപ് മുരളി സി.പി.ഒ മാരായ അഖിൽ ചന്ദ്രൻ ആകാശ് എന്നിവരും പോലീസ് സ്റ്റേഷനുകളിലെ CEIR ടീമും ഉള്‍പ്പെട്ട സംഘമാണ് നഷ്ടപ്പെട്ട ഫോണുകൾ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തിരികെ കണ്ടെത്തി നല്‍കിയത്. ഫോണുകൾ നഷ്ടപ്പെട്ട് ജില്ലയിൽ പരാതി നൽകിയവരിൽ വിദ്യാർത്ഥികളും സാധാരണക്കാരും ആയിരുന്നു കൂടുതൽ. പോലീസിന്റെ ഇടപെടലിൽ ഫോണുകൾ തിരികെ കിട്ടിയത് ഇവർക്ക് വലിയ ആശ്വാസമായി. ഫോണുകൾ കണ്ടെത്തി തിരികെ എത്തിക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....