പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ ചുമതലയുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ ഒന്ന്, പവലിയന്‍ രണ്ട് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.
കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്.

പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക്, നീന്തല്‍ കുളം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പുല്ല് പിടിപ്പിക്കാന്‍ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളില്‍ വരുന്ന ഡ്രെയ്‌നേജിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കും. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല്‍ ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. നീന്തല്‍ക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. നീന്തല്‍ കുളത്തിന്റെ സമീപത്തെ ബാലന്‍സിംഗ് ടാങ്ക് പ്രവൃത്തി പുരോഗമിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...