സി.പി.എമ്മിന്‍റെ അപഹാസ്യമായ നിലപാടിനെ തുറന്ന് കാണിച്ചുകൊണ്ടുള്ള സമര പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം കൊടുക്കും ; എം.എം ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതേരത്വത്തിന്‍റെ വക്താക്കളായി സ്വയം നടിച്ച് എസ്.ഡി.പി.ഐ യുമായും ബി.ജെ.പി യുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം പങ്കിട്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സി.പി.എമ്മിന്‍റെ അപഹാസ്യമായ നിലപാടിനെ ജനങ്ങളുടെ മുമ്പാകെ തുറന്ന് കാണിച്ചുകൊണ്ടുള്ള സമര പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം കൊടുക്കുമെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ യു.ഡി.എഫ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തലത്തിലും ഈ വിഷയം കൊണ്ടുവരുമെന്നും സംസ്ഥാന തലത്തില്‍ സമരപരിപാടികള്‍ നടത്തുന്നനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഘടകകക്ഷി നേതാക്കളായ അഡ്വ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ശശിധരന്‍പിള്ള, റ്റി.എം ഹമീദ്, പ്രൊഫ.ഡി.കെ ജോണ്‍, ജോണ്‍ കെ മാത്യൂസ്, സനോജ് മേമന, മധു ചെമ്പകത്തില്‍, മലയാലപ്പുഴ ശ്രീകോമളന്‍, സുബിന്‍ തോമസ്, ഇ.ഗോപാലന്‍, ജോണ്‍സണ്‍ വിളവിനാല്‍, മാലേത്ത് സരളാദേവി, പ്രകാശ് തോമസ്, സന്തോഷ് കുമാര്‍, തോമസ് ജോസഫ്, പഴകുളം ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റികള്‍ നവംബര്‍ മാസം 10-ാം തീയതിക്കുള്ളില്‍ രൂപീകരിക്കുന്നതിനും യു.ഡി.എഫിന്‍റെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കാനും തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...